Site icon Fanport

ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്ഥാൻ പൊരുതുന്നു

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്നിംഗിസ് തോൽവി ഒഴിവാക്കാൻ പാകിസ്ഥാൻ പൊരുതുന്നു. കൂറ്റൻ സ്കോർ നേടിയ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിങ്സിന് മറുപടിയായി രണ്ടാം ഇന്നിംഗിസിന് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാൻ ചായക്ക് പിരിയുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 268 റൺസ് എന്ന നിലയിലാണ്.

4 വിക്കറ്റ് ശേഷിക്കെ ഇന്നിംഗ്സ് തോൽവി ഒഴിവാക്കാൻ പാകിസ്ഥാന് 72 റൺസ് കൂടി വേണം. പാകിസ്ഥാന് വേണ്ടി ബാബർ അസം നേടിയ സെഞ്ചുറിയും അർദ്ധ സെഞ്ചുറി നേടിയ മുഹമ്മദ് റിസ്‌വാന്റെ പ്രകടനവുമാണ് വമ്പൻ തോൽ‌വിയിൽ നിന്ന് പാകിസ്ഥാനെ രക്ഷിച്ചത്. ബാബർ അസം 104 റൺസ് എടുത്ത് പുറത്തായപ്പോൾ മുഹമ്മദ് റിസ്‌വാൻ 77 റൺസുമായി ക്രീസിലുണ്ട്. പാകിസ്ഥാന് വേണ്ടി ഷാൻ മസൂദ് 42 റൺസ് എടുത്തു.

Exit mobile version