Site icon Fanport

ഇന്ത്യൻ യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി പാകിസ്ഥാൻ താരം ഹസൻ അലി

വീണ്ടും മറ്റൊരു പാകിസ്ഥാൻ ക്രിക്കറ്റ് താരം കൂടി ഇന്ത്യയിൽ നിന്ന് വിവാഹിതനാവുന്നു. പാകിസ്ഥാൻ താരം ഹസൻ അലി ആണ് ഹരിയാന സ്വദേശി ഷാമിയ അർസുവിനെ വിവാഹം കഴിക്കാൻ ഒരുങ്ങുന്നത്. വിവാഹത്തിന്റെ തിയ്യതികൾ നിശ്ചയിച്ചു എന്ന് വാർത്തകൾ വന്നിരുന്നെങ്കിലും രണ്ടു കുടുംബങ്ങളും അത് തീരുമാനിച്ചിട്ടില്ലെന്ന് ഹസൻ അലി ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു.

ദുബൈയിൽ താമസമാക്കിയ ഷാമിയ എയ്റോനോട്ടിക്കൽ എഞ്ചിനീയറാണ്. ഹസൻ അലിയും ഷാമിയയും കഴിഞ്ഞ ഒരു വർഷമായി പരിചയത്തിലാണെന്ന് താരം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. മുൻപ് പാകിസ്ഥാൻ താരം ഷൊഹൈബ് മാലിക്കും സാനിയ മിർസയും തമ്മിലുള്ള ഇന്ത്യ – പാകിസ്ഥാൻ വിവാഹവും വാർത്തകളിൽ ഇടം നേടിയ ഒന്നാണ്. സഹീർ അബാസ്, മുഹ്‌സിൻ ഖാൻ എന്നിവരും ഇന്ത്യയിൽ നിന്നാണ് വിവാഹം കഴിച്ചത്.

2017ൽ പാകിസ്ഥാൻ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ 13 വിക്കറ്റുമായി ഹസൻ അലി തിളങ്ങിയിരുന്നു. അതെ സമയം ഈ കഴിഞ്ഞ ലോകകപ്പിൽ താരത്തിന്റെ പ്രകടനം മികച്ചതായിരുന്നില്ല. വെറും രണ്ടു വിക്കറ്റ് മാത്രമാണ് താരത്തിന് ലഭിച്ചത്.

Exit mobile version