
- Advertisement -
ഏപ്രില്‍ 1, 2, 4 തീയ്യതികളില്‍ നടക്കാനിരുന്ന പാക്കിസ്ഥാന്-വിന്‍ഡീസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നേരത്തെയാക്കിയതായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപനം. പുതുക്കിയ തീയ്യതി പ്രകാരം നാലാം തീയ്യതി നടക്കാനിരുന്ന മത്സരം ഏപ്രില്‍ മൂന്നിനു നടക്കും. പുതുക്കിയ തീരുമാന പ്രകാരം മൂന്ന് മത്സരങ്ങളും തുടര്‍ച്ചയായ ദിവസങ്ങളിലാവും നടക്കുക. കറാച്ചിയാണ് മത്സരവേദി.
സിന്ധ് സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് തീയ്യതി മാറ്റത്തിനായി പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് തുനിഞ്ഞത്. മുന്‍ പ്രധാനമന്ത്രി സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ ജന്മവാര്‍ഷികമാണ് ഏപ്രില്‍ നാല്. ഏപ്രില്‍ നാലില്‍ നിന്ന് മത്സരം മാറ്റണമെന്ന സിന്ധ് സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കുന്നതിനു വേണ്ടിയാണ് ബോര്‍ഡ് ഈ മാറ്റത്തിനു മുതിര്‍ന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement