
വിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പര തൂത്തുവാരി പാക്കിസ്ഥാന്. മൂന്നാം മത്സരത്തില്‍ 8 വിക്കറ്റുകളുടെ ജയം ടീം സ്വന്തമാക്കി 3-0 എന്ന നിലയില്‍ പരമ്പര നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ആന്‍ഡ്രേ ഫ്ലെച്ചര്‍(52), ദിനേശ് രാംദിന്(42*), മര്‍ലന്‍ സാമുവല്‍സ്(31) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 153/6 എന്ന സ്കോര്‍ നേടിയെങ്കിലും പാക്കിസ്ഥാന് 16.5 ഓവറില്‍ വിജയലക്ഷ്യം നേടി.
ബാബര്‍ അസം തുടര്‍ച്ചയായ രണ്ടാം മത്സരത്തില്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ഫകര്‍ സമന്, ഹുസൈന് തലത് എന്നിവരും മികവ് പുലര്‍ത്തി. പാക് നിരയില്‍ 51 റണ്‍സ് നേടിയ ബാബര്‍ അസം ആണ് ടോപ് സ്കോറര്‍. ഫകര്‍ സമന് 40 റണ്‍സ് നേടിയപ്പോള്‍ ഹുസൈന് തലത് 31* റണ്‍സും ആസിഫ് അലി 25* റണ്‍സും നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial