Picsart 23 01 18 10 11 16 592

പാകിസ്താനിലെ വനിതാ ടി20 ലീഗ് മാറ്റിവെച്ചു

അടുത്ത മാസം പിഎസ്എല്ലിനൊപ്പം നടത്താനിരുന്ന പാകിസ്ഥാൻ വനിതാ ടി20 ലീഗ് ആസൂത്രണം ചെയ്തതുപോലെ നടക്കില്ല. നജാം സേത്തിയുടെ നേതൃത്വത്തിലുള്ള പുതിയ പിസിബി മാനേജ്‌മെന്റ് കമ്മിറ്റി ലീഗ് സെപ്റ്റംബറിലേക്ക് നീട്ടാൻ ആണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്‌. റമീസ് രാജയുടെ ലീഗ് പദ്ധതികളിൽ മാറ്റം വരുത്തി പുതിയ ഫോർമാറ്റിൽ ആകും ഇനി ലീഗ് നടക്കുക്ക എന്നാണ് സൂചനകൾ. നാല് ടീമുകളുള്ള ഒരു ടൂർണമെന്റായിരിക്കും പുതിയ ലീഗ്. പുതിയ പേരും ലീഗിനായി കണ്ടെത്തും.

നേരത്തെ പിഎസ്എലിന് സമാന്തരമായി ടൂർണമെന്റ് നടത്താൻ ആയിരുന്നു പദ്ധതികൾ. ഗെയിമുകൾക്കൊപ്പം ലീഗ് നടത്താനാണ് ഉദ്ദേശിച്ചിരുന്നത്. വനിതാ ലീഗ് വരുന്നതോടെ പാകിസ്താനിലെ വനിതാ ക്രിക്കറ്റ് രക്ഷപ്പെടും എന്നാണ് പി സി ബി പ്രതീക്ഷിക്കുന്നത്.

Exit mobile version