റാവൽപിണ്ടിയിൽ ആദ്യ ദിവസം സ്വന്തമാക്കി പാക്കിസ്ഥാൻ, ഇമാമിന് ശതകം

റാവൽപിണ്ടി ടെസ്റ്റിലെ ആദ്യ ദിവസം പാക്കിസ്ഥാന്റെ സര്‍വ്വാധിപത്യം. ഒന്നാം ദിവസം ഒരു വിക്കറ്റ് മാത്രം നഷ്ടമായ ടീം 245 റൺസാണ് നേടിയത്. ഇമാം ഉള്‍ ഹക്ക് 132 റൺസും അസ്ഹര്‍ അലി 64 റൺസും നേടിയപ്പോള്‍ 44 റൺസ് നേടിയ അബ്ദുള്ള ഷഫീക്കിന്റെ വിക്കറ്റാണ് പാക്കിസ്ഥാന് നഷ്ടമായത്.

അബ്ദുള്ള ഷഫീക്കിനെ നഥാന്‍ ലയൺ ആണ് പുറത്താക്കിയത്. പിന്നീട് ഓസ്ട്രേലിയയ്ക്ക് ഒരു വിക്കറ്റ് പോലും നേടാനായില്ല. 140 റൺസാണ് ഇമാമും അസ്ഹര്‍ അലിയും കൂടി രണ്ടാം വിക്കറ്റിൽ ഇതുവരെ നേടിയിട്ടുള്ളത്.

Exit mobile version