Picsart 24 01 21 14 36 24 376

ലോകകപ്പിനായുള്ള പാകിസ്താൻ ടീം ഏകദേശം തീരുമാനം ആയിട്ടുണ്ടെന്ന് ഷഹീൻ അഫ്രീദി

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരക്ക് ശേഷം സംസാരിച്ച പാകിസ്താൻ ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി അവരുടെ ലോകകപ്പ് ടീം ഏകദേശം തീരുമാനം ആയിട്ടുണ്ട് എന്ന് പറഞ്ഞു. 16 മുതൽ 20 വരെയുള്ള ഒരു സംഘം കളിക്കാരെ പാകിസ്താൻ ഇപ്പോൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പാകിസ്ഥാൻ ക്യാപ്റ്റൻ ഷഹീൻ ഷാ അഫ്രീദി വെളിപ്പെടുത്തി. കിവീസിനെതിരായ അവസാന ടി20യിൽ പാകിസ്ഥാൻ 42 റൺസിന് വിജയിച്ചെങ്കിലും പരമ്പര 4-1ന് അവർക്ക് നഷ്ടമായിരുന്നു.

“ഈ പരമ്പരയിൽ എല്ലാവർക്കും ശരിയായ അവസരം നൽകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു, അതിനാൽ ഈ പരമ്പരയിൽ യുവാക്കൾക്ക് അവസരം നൽകാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു, ഞങ്ങൾ 16-20 കളിക്കാരെ ലോകകപ്പിനായി തരംതിരിച്ചു കഴിഞ്ഞു.” ഷഹീൻ പറഞ്ഞു.

Exit mobile version