India Pakistan

ഒരു ജയം പോലുമില്ലാത്ത ആദ്യ ആതിഥേയർ! നാണക്കേട് സ്വന്തമാക്കി പാകിസ്ഥാൻ

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്ഥാൻ നിരാശാജനകമായ ഒരു റെക്കോർഡ് സ്വന്തമാക്കി. 23 വർഷത്തെ ടൂർണമെൻ്റ് ചരിത്രത്തിൽ ഒരു മത്സരം പോലും ജയിക്കാത്ത ആദ്യ ആതിഥേയർ ആയി പാകിസ്ഥാൻ മാറി. റാവൽപിണ്ടിയിൽ ബംഗ്ലാദേശിനെതിരായ അവരുടെ അവസാന ഗ്രൂപ്പ് എ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. ഒരു പോയിൻ്റ് മാത്രമുള്ള പാകിസ്ഥാൻ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

കറാച്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോട് 60 റൺസിന് തോറ്റ പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ ദുബായിൽ ആറ് വിക്കറ്റിൻ്റെ തോൽവിയും ഏറ്റുവാങ്ങിയിരുന്നു. ഇന്ത്യയും ന്യൂസിലൻഡും സെമിഫൈനലിലേക്ക് മുന്നേറിയതോടെ, പാക്കിസ്ഥാൻ്റെ പുറത്താകൽ ഉറപ്പായിരുന്നു. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഇതാദ്യമായായിരുന്നു പാകിസ്ഥാൻ ഒരു ഐസിസി ഇവൻ്റിന് ആതിഥേയത്വം വഹിക്കുന്നത്.

Exit mobile version