
2019 ലോകകപ്പിനുള്ള തയ്യാറെടുപ്പുകളുമായി പാക്കിസ്ഥാന്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു വേണ്ടിയുള്ള 20 അംഗ സാധ്യത ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് പാക്കിസ്ഥാന് സെലക്ഷന് കമ്മിറ്റി മുഖ്യന് ഇന്‍സമാം ഉള് ഹക്ക്. താരങ്ങള്‍ ഈ ഒരു വര്‍ഷത്തില്‍ അവരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടി കൂടുതല്‍ പരിശ്രമിക്കുവാന്‍ വേണ്ടിയാണ് ലിസ്റ്റ് ഇത്ര നേരത്തെ ഇടുന്നതെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.
എന്നാല്‍ ആരെയൊക്കെയാണ് എടുത്തതെന്ന് ഇപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് ഇന്‍സമാം പറഞ്ഞത്. ഞങ്ങളുടെ നിരീക്ഷണത്തില്‍ 20 പേരെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ലോകകപ്പിനു ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അന്തിമ പട്ടിക നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാമെന്നാണ് പാക്കിസ്ഥാന് മുഖ്യ സെലക്ടര്‍ ഷാര്‍ജ്ജയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial