
ലോര്‍ഡ്സ് ടെസ്റ്റില്‍ മൂന്ന് മേഖലയിലും പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ മറികടന്നുവെന്ന് അഭിപ്രായപ്പെട്ട് നായകന് ജോ റൂട്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് മൂന്നിലും പാക്കിസ്ഥാനു ആയിരുന്നു മുന്‍തൂക്കം. 9 വിക്കറ്റ് തോല്‍വിയ്ക്ക് ശേഷം ആരാധകരോട് തങ്ങളില്‍ വിശ്വാസമുണ്ടാകണമെന്നാണ് ജോ റൂട്ട് ആവശ്യപ്പെട്ടത്. ആദ്യ ഇന്നിംഗ്സില്‍ 184 റണ്‍സിനു പുറത്തായപ്പോള്‍ തന്നെ മത്സരം കൈവിട്ടിരുന്നുവെന്ന് ജോ റൂട്ട് സമ്മതിച്ചു.
പാക്കിസ്ഥാന് ബാറ്റിംഗ് ലീഡ് നേടുകയും പിന്നീട് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സും തകര്‍ച്ചയോടെ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ ശ്രമകരമായി. ഏഴാം വിക്കറ്റില്‍ ജോസ് ബട്ലര്-ഡോം ബെസ്സ് നേടിയ 126 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ട് നിരയില്‍ പ്രതീക്ഷ പരത്തിയെങ്കിലും ഇരുവരും പുറത്തായതോടെ ഇംഗ്ലണ്ട് ചെറുത്ത് നില്പ് അവസാനിക്കുകയായിരുന്നു.
നാലാം ദിവസം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റ് ദിവസത്തെ ആദ്യ നാലോവറിനുള്ളില്‍ തന്നെ പാക്കിസ്ഥാന് വീഴ്ത്തിയപ്പോള്‍ ജയത്തിനായി വേണ്ടിയിരുന്ന 64 റണ്‍സ് പാക്കിസ്ഥാന് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടി പരമ്പരയില്‍ ലീഡ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial