ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ട് പാക്കിസ്ഥാന്‍ ഓപ്പണര്‍

- Advertisement -

പാക്കിസ്ഥാന്‍ ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദ് ഡോപ് ടെസ്റ്റില്‍ പരാജയപ്പെട്ടതായി വാര്‍ത്തകള്‍. കഴിഞ്ഞ ഏപ്രില്‍ 19 മുതല്‍ മേയ് 1 വരെ നടന്ന പാക്കിസ്ഥാനിലെ ആഭ്യന്തര ടൂര്‍ണ്ണമെന്റായ പാക്കിസ്ഥാന്‍ കപ്പിനിടെ നടന്ന പരിശോധനയുടെ ഫലങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്. താരത്തെ കുറഞ്ഞത് മൂന്ന് മാസത്തെ സസ്പെന്‍ഷനാണ് കാത്തിരിക്കുന്നതെന്നാണ് അറിയുന്നത്.

ടൂര്‍ണ്ണമെന്റ് വിജയിച്ച ഖൈബര്‍ പക്തൂണ്‍ഖ്വ ടീമിനു വേണ്ടി 372 റണ്‍സുമായി താരം ഏറ്റവുമധികം റണ്‍സ് നേടുന്ന താരമായിരുന്നു അഹമ്മദ് ഷെഹ്സാദ്. മൂന്ന് അര്‍ദ്ധ ശതകങ്ങളും ഒരു ശതകവും താരം നേടിയിരുന്നു.

പേര് വെളിപ്പെടുത്താതെ പിസിബി ബോര്‍ഡ് ചെയര്‍മാന്‍ നജം സേഥി കാര്യം സ്ഥിതീകരിച്ചിട്ടുണ്ട്. ആന്റി ഡോപ് ഏജന്‍സി കെമിക്കല്‍ റിപ്പോര്‍ട്ട് ഉറപ്പാക്കിയ ശേഷം മാത്രമേ താരത്തിന്റെ പേര് വെളിപ്പെടുത്താനാകൂ എന്നാണ് ചെയര്‍മാന്‍ പറഞ്ഞത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement