പാക്കിസ്ഥാന് തിരിച്ചടി, ന്യൂസിലാണ്ടിലേക്ക് ജുനൈദ് ഖാന്‍ ഇല്ല

- Advertisement -

പാക്കിസ്ഥാന്റെ പേസ് ബൗളര്‍ ജുനൈദ് ഖാന്‍ ടീമിന്റെ അടുത്ത മാസം നടക്കുന്ന ന്യൂസിലാണ്ട് പര്യടനത്തില്‍ പങ്കെടുക്കുകയില്ല. തന്റെ വലത് കാല്‍ പാദത്തിനേറ്റ പരിക്കാണ് താരത്തിനെ അലട്ടുന്നത്. പാക് ക്രിക്കറ്റ് ബോര്‍ഡാണ് വാര്‍ത്ത സ്ഥിതീകരിച്ചത്. പാക്കിസ്ഥാന്റെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു ജുനൈദ് ഖാന്‍. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഖുല്‍ന ടൈറ്റന്‍സിനു വേണ്ടി കളിക്കുന്നതിനിടയില്‍ ആണ് താരത്തിനു പരിക്കേറ്റത്.

നേരത്തെ പാക്കിസ്ഥാനു ഉസ്മാന്‍ ഷിന്‍വാരിയുടെ സേവനവും നഷ്ടമായിരുന്നു. ജനുവരി ആറിനു ആരംഭിക്കുന്ന പര്യടനത്തില്‍ പാക്കിസ്ഥാന്‍ 5 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളിലും പങ്കെടുക്കും. ടീം പ്രഖ്യാപനം ഈ ആഴ്ച അന്ത്യത്തോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement