പൊരുതാതെ കീഴടങ്ങി പാക്കിസ്ഥാന്‍, പരമ്പര സമനിലയില്‍

- Advertisement -

ലോര്‍ഡ്സിലെ തോല്‍വിയ്ക്ക് ലീഡ്സില്‍ കണക്ക് പറഞ്ഞ് ഇംഗ്ലണ്ട്. ഒരിന്നിംഗ്സിന്റെയും 55 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്കായപ്പോള്‍ പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഇമാം ഉള്‍ ഹക്കിന്റെയും ഉസ്മാന്‍ സലാഹുദ്ദീന്റെയും ചെറുത്ത് നില്പ് മാത്രമാണ് പാക് നിരയിലെ ശ്രദ്ധേയമായ പ്രകടനം. ഇമാം ഉള്‍ ഹക്ക് 34 റണ്‍സ് നേടി പുറത്തായപ്പോള്‍ 33 റണ്‍സാണ് സലാഹുദ്ദീന്റെ സംഭാവന. ആദ്യ ഇന്നിംഗ്സില്‍ 174 റണ്‍സിനു ഓള്‍ഔട്ട് ആയ പാക്കിസ്ഥാന്‍ രണ്ടാം ഇന്നിംഗ്സില്‍ 134 റണ്‍സിനു ഓള്‍ഔട്ട് ആയി.

ഇംഗ്ലണ്ടിനായി ഡോമിനിക് ബെസ്സ്, സ്റ്റുവര്‍ട് ബ്രോഡ് എന്നിവര്‍ മൂന്നും ജെയിംസ് ആന്‍ഡേഴ്സണ്‍ രണ്ടും വിക്കറ്റ് നേടി. സാം കറന്‍, ക്രിസ് വോക്സ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്സ് 363 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോസ് ബട്‍ലര്‍ 80 റണ്‍സുമായി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement