Picsart 25 03 18 07 34 11 614

മെയ് മാസത്തിൽ വൈറ്റ്-ബോൾ സീരീസിനായി ബംഗ്ലാദേശ് പാകിസ്ഥാൻ പര്യടനം നടത്തും

മെയ് 18 ന് പാകിസ്ഥാൻ സൂപ്പർ ലീഗ് സമാപിച്ചതിന് ശേഷം മെയ് മാസത്തിൽ മൂന്ന് മത്സരങ്ങളുള്ള T20I, ODI പരമ്പരകൾക്കായി ബംഗ്ലാദേശ് പാകിസ്ഥാനിൽ പര്യടനം നടത്തും. ഈ പരമ്പര യഥാർത്ഥത്തിൽ ഫ്യൂച്ചർ ടൂർസ് പ്രോഗ്രാമിൻ്റെ ഭാഗമായിരുന്നുവെങ്കിലും ഷെഡ്യൂളിലെ പ്രശ്നം കാരണം പര്യടനം നേരത്തെ ആക്കുക ആയിരുന്നു‌.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം, പരമ്പരയുമായി മുന്നോട്ട് പോകാൻ ഇരു ടീമുകളും സമ്മതിച്ചു, മത്സരങ്ങൾ ഫൈസലാബാദ്, മുളട്ടാൻ, ലാഹോർ എന്നിവിടങ്ങളിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Exit mobile version