Picsart 24 12 29 17 01 42 230

ജയിച്ച കളി പാകിസ്താൻ കൈവിട്ടു!! ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ

ദക്ഷിണാഫ്രിക്കയും പാകിസ്താനും തമ്മിലുള്ള ടെസ്റ്റിൽ ദക്ഷിണാഫ്രിക്കക്ക് ആവേശകരമായ വിജയം. ഇന്ന് നാലാം ദിവസം അവസാന ഇന്നിംഗ്സിൽ 148 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 99-8 എന്ന നിലയിൽ ആയിരുന്നു. പാകിസ്താന് ജയിക്കാൻ 2 വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 49 റൺസും എന്ന നില.

അവിടെ നിന്ന് റബാദയും യാൻസനും ചേർന്ന് ദക്ഷിണാഫ്രിക്കയെ ജയിപ്പിച്ചു. റബാദ പുറത്താകാതെ 31 റൺസും യാൻസൻ പുറത്താകാതെ 16 റൺസും എടുത്തു. പാകിസ്താനായി മുഹമ്മദ് അബ്ബാസ് 6 വിക്കറ്റുകൾ വീഴ്ത്തി.

നേരത്തെ പാകിസ്താൻ ആദ്യ ഇന്നിംഗ്സിൽ 211 റൺസും ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സിൽ 301 റൺസും ആയുരുന്നു എടുത്തത്. പാകിസ്താൻ രണ്ടാം ഇന്നിംഗ്സിൽ 237 റൺസും എടുത്തു. ഈ ജയത്തോടെ ദക്ഷിണാഫ്രിക്ക ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിന് യോഗ്യത നേടി.

Exit mobile version