Site icon Fanport

പാക്കിസ്ഥാന് ഇന്നിംഗ്സ് ജയം, സിംബാബ്‍വേ 134 റണ്‍സിന് ഓള്‍ഔട്ട്

പാക്കിസ്ഥാന് ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 116 റണ്‍സിന്റെയും തകര്‍പ്പന്‍ വിജയം. ഇന്ന് സിംബാബ്‍വേയുടെ രണ്ടാം ഇന്നിംഗ്സ് 134 റണ്‍സില്‍ അവസാനിപ്പിച്ചാണ് പാക്കിസ്ഥാന്‍ മൂന്നാം ദിവസം തന്നെ മത്സരം സ്വന്തമാക്കിയത്.

5 വിക്കറ്റുമായി ഹസന്‍ അലിയാണ് പാക്കിസ്ഥാന്റെ വിജയം എളുപ്പത്തിലാക്കിയത്. ചായയ്ക്ക് പിരിയുമ്പോള്‍ 118/5 എന്ന നിലയിലായിരുന്ന സിംബാബ്‍വേയ്ക്ക് അവശേഷിക്കുന്ന 5 വിക്കറ്റ് വെറും 16 റണ്‍സിനാണ് നഷ്ടമായത്.

Exit mobile version