Picsart 24 06 30 01 17 51 067

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബി സി സി ഐയെ കണ്ട് പഠിക്കണം എന്ന് കമ്രാൻ അക്മൽ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ (പിസിബി) അഹങ്കാരമാണ് പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് കാരണമെന്ന് മുൻ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്ററായ കമ്രാൻ അക്മൽ. ലോക വേദിയിൽ പാകിസ്താൻ ക്രിക്കറ്റ് ടീമിന്റെ സ്ഥാനം വീണ്ടെടുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) സമാനമായ പ്രൊഫഷണൽ സമീപനം പാകിസ്ഥാൻ ക്രിക്കറ്റ് സ്വീകരിക്കേണ്ടതുണ്ടെന്ന് അക്മൽ പറയുന്നു.

ടീം മാനേജ്‌മെൻ്റ്, സെലക്ഷൻ, കോച്ചിംഗ് എന്നിവയിൽ ബിസിസിഐയുടെ പ്രൊഫഷണലിസത്തിൽ നിന്ന് പിസിബി പഠിക്കേണ്ടതിൻ്റെ ആവശ്യകത അക്മൽ ഊന്നിപ്പറഞ്ഞു.

ഈഗോ കാരണം പാകിസ്ഥാൻ ക്രിക്കറ്റ് കഷ്ടപ്പെടുകയാണെന്നും അക്മൽ പറഞ്ഞു. “പിസിബി ബിസിസിഐയിൽ നിന്ന് പഠിക്കണം. അവരുടെ പ്രൊഫഷണലിസം ആണ് ടീമിനെ ഒന്നാം നമ്പർ ആക്കുന്നത്. ഈഗോ ഇല്ലെങ്കിൽ പാകിസ്ഥാൻ ക്രിക്കറ്റ് ഈ അവസ്ഥയിൽ വരില്ലായിരുന്നു.”

Exit mobile version