Site icon Fanport

ലോകകപ്പ് വേദി മാറ്റാനുള്ള പാകിസ്താൻ ആവശ്യം തള്ളി ഐ സി സി

ഏകദിന ലോകകപ്പിലെ വേദികളും ഫിക്സ്ചറുകളും ഐ സി സി ഇന്ന് പ്രഖ്യാപിച്ചിരുന്നു‌.ചില മത്സരങ്ങളുടെ വേദി മാറ്റാൻ പാകിസ്താൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും അതിന് ഐ സി സി അനുവദിച്ചില്ല. ചെന്നൈയിലും ബെംഗളൂരുവിലും നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ അവിടെ ഷെഡ്യൂൾ ചെയ്യരുതെന്ന പിസിബിയുടെ അഭ്യർത്ഥന ആണ് ഐ സി സി നിരസിച്ചത്.

പാകിസ്താൻ 23 03 24 12 44 20 440

ചെന്നൈയിൽ സ്പിൻ-അനുകൂല പിച്ചിൽ അഫ്ഗാനിസ്ഥാനെതിരെ കളിക്കാൻ പിസിബി ആഗ്രഹിച്ചിരുന്നില്ല. കൂടാതെ ബെംഗളൂരുവിൽ ഓസ്‌ട്രേലിയയെ നേരിടുന്നത് ഒഴിവാക്കാനും പിസിബി അപേക്ഷ നൽകിയിരുന്നു. എന്നാൽ രണ്ട് ആവശ്യവും ഐ സി സി തള്ളി. ഇന്ത്യക്ക് എതിരായ ഗ്രൂപ്പ് മത്സരം അഹമ്മദാബാദിൽ വെക്കരുത് എന്നും അവർ പറഞ്ഞിരുന്നു. അതിനും മാറ്റമുണ്ടാകില്ല.

ഫിക്സ്ചർ വന്നതിനു പിന്നാലെ ഏകദിന ലോകകപ്പിൽ പങ്കെടുക്കുന്നത് ഉറപ്പായിട്ടില്ല എന്നും സർക്കാർ അനുമതിക്ക് വിധേയമായിരിക്കുമെന്ന് പിസിബി പറഞ്ഞു.

“ഞങ്ങളുടെ ലോകകപ്പിലെ പങ്കാളിത്തവും ഞങ്ങൾ സെമിഫൈനലിന് യോഗ്യത നേടുകയാണെങ്കിൽ അഹമ്മദാബാദിലോ മുംബൈയിലോ കളിക്കുന്നതും എല്ലാം സർക്കാർ അനുമതിയെ ആശ്രയിച്ചിരിക്കും,” പിസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇന്ത്യയിലേക്ക് പോകുന്നതിന് പിസിബിക്ക് സർക്കാർ ഇതുവരെ എൻഒസി നൽകിയിട്ടില്ലെന്നും ഇത് സെൻസിറ്റീവ് വിഷയമായതിനാൽ സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശങ്ങൾ ലഭിച്ചതിന് ശേഷം മാത്രമേ ബോർഡിന് മുന്നോട്ട് പോകാനാകൂ എന്നും പിസിബി പറയുന്നു.

Exit mobile version