
ലോര്‍ഡ്സ് ടെസ്റ്റില്‍ 9 വിക്കറ്റ് വിജയം നേടിയെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കിനു പാക്കിസ്ഥാനു പിഴ. നിശ്ചിത സമയത്ത് മൂന്ന് ഓവര്‍ പിറകിലായാണ് പാക്കിസ്ഥാന് ബൗളര്‍മാര്‍ പന്തെറിഞ്ഞു തീര്‍ത്തത്. ഐസിസി നിയമ പ്രകാരം ഒരോവറിനു മാച്ച് ഫീസിന്റെ 10 ശതമാനം പിഴയാണ്. ടീമിന്റെ നായകനു ഇത് ഇരട്ടിയാകുകയും ചെയ്യും.
സര്‍ഫ്രാസ് അഹമ്മദിനു മാച്ച് ഫീസിന്റെ 60 ശതമാനവും മറ്റു താരങ്ങള്‍ക്ക് 30 ശതമാനവുമാണ് പിഴ വിധിച്ചിരിക്കുന്നത്. കുറ്റം സര്‍ഫ്രാസ് അഹമ്മദ് സമ്മതിച്ചതിനാല്‍ ഔദ്യോഗികമായ ഹിയറിംഗ് ആവശ്യമായി വന്നില്ല. അടുത്ത 12 മാസത്തിനുള്ളില്‍ പാക്കിസ്ഥാന് വീണ്ടും ഇതാവര്‍ത്തിക്കുകയാണെങ്കില്‍ സര്‍ഫ്രാസിനു സസ്പെന്ഷന് ലഭിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial