
അബുദാബി ടെസ്റ്റ് മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 266/4 എന്ന നിലയിലാണ്. ശ്രീലങ്കയുടെ 419 റണ്‍സ് പിന്തുടര്‍ന്ന പാക്കിസ്ഥാന് 153 റണ്‍സ് പിന്നിലാണ് ഇപ്പോള്‍. അസ്ഹര്‍ അലി 74 റണ്‍സുമായി ക്രിസില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
തലേ ദിവസത്തെ സ്കോറായ 64/0 എന്ന നിലയില്‍ നിന്ന് മൂന്നാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്റെ ആദ്യ വിക്കറ്റ് സ്കോര്‍ 114ല്‍ എത്തിയപ്പോളാണ് വീണത്. 51 റണ്‍സ് നേടിയ സമി അസ്ലമാണ് പുറത്തായത്. ഏറെ വൈകാതെ 59 റണ്‍സ് നേടിയ ഷാന്‍ മക്സൂദും പുറത്തായി. അസാദ് ഷഫീക്(39), ബാബര്‍ അസം(28) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്സ്മാന്മാര്.
രംഗന ഹെരാത്ത് 2 വിക്കറ്റും, ദില്‍രുവന്‍ പെരേര, നുവാന്‍ പ്രദീപ് എന്നിവരാണ് ശ്രീലങ്കയുടെ വിക്കറ്റ് വേട്ടക്കാര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial