സ്കോട്‍ലാന്‍ഡിനെതിരെ പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

- Advertisement -

സ്കോട‍്‍ലാന്‍ഡിനെതിരെ രണ്ട് ടി20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാന്‍ ബാറ്റ് ചെയ്യും. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ അട്ടിമറിച്ചെത്തുന്ന സ്കോട‍്‍ലാന്‍ഡ് പാക്കിസ്ഥാനെതിരെയും സമാനമായൊരു ഫലമാണ് പ്രതീക്ഷിച്ചെത്തുന്നത്. അതേ സമയം പാക്കിസ്ഥാന്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര സമനിലയിലാക്കിയ ആത്മവിശ്വാസത്തോടെയാവും സ്കോട്‍ലാന്‍ഡിനെതിരെ മത്സരത്തിനിറങ്ങുക.

പാക്കിസ്ഥാന്‍: ഫകര്‍ സമന്‍, അഹമ്മദ് ഷെഹ്സാദ്, ആസിഫ് അലി, ഷൊയ്ബ് മാലിക്, ഹുസൈന്‍ തലത്, സര്‍ഫ്രാസ് അഹമ്മദ്, ഫഹീം അഷ്റഫ്, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഹസന്‍ അലി, മുഹമ്മദ് അമീര്‍

സ്കോട്‍ലാന്‍ഡ്: കൈല്‍ കോയെറ്റ്സര്‍, മാത്യൂ ക്രോസ്, കാലം മക്ലോഡ്, റിച്ചി ബെറിംഗ്ടണ്‍, ജോര്‍ജ്ജ് മുന്‍സേ, മൈക്കല്‍ ലീസെക്, ഡയലന്‍ ബഡ്ജ്, സഫ്യാന്‍ ഷെറീഫ്, മാര്‍ക്ക് വാട്ട്, അലസ്ഡൈര്‍ ഇവാന്‍സ്, ഹംസ താഹിര്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement