
സ്കോട്ലാന്ഡിനെതിരെ ടി20 പരമ്പര ലക്ഷ്യമാക്കി പാക്കിസ്ഥാന് ആദ്യം ബാറ്റ് ചെയ്യും. ആദ്യ മത്സരത്തില്‍ വിജയം കുറിച്ചതോടെ പരമ്പരയില്‍ പാക്കിസ്ഥാനാണ് മുന്നില്‍. ടോസ് നേടിയ സര്‍ഫ്രാസ് അഹമ്മദ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് അമീറിനു വിശ്രമം നല്കി പാക്കിസ്ഥാന് പകരം ഉസ്മാന് ഖാനു പാക്കിസ്ഥാന് അവസരം നല്‍കിയിട്ടുണ്ട്. സ്കോട്ലാന്ഡ് ഹംസ താഹിറിനു പകരം ക്രിസ് സോളിനെ ടീമില്‍ ഉള്‍പ്പെടുത്തി.
പാക്കിസ്ഥാന്: ഫകര്‍ സമന്, അഹമ്മദ് ഷെഹ്സാദ്, ഹുസൈന് തലത്, ഷൊയ്ബ് മാലിക്, സര്‍ഫ്രാസ് അഹമ്മദ്, ആസിഫ് അലി, ഫഹീം അഷ്റഫ്, ഷദബ് ഖാന്, മുഹമ്മദ് നവാസ്, ഹസന് അലി, ഉസ്മാന് ഖാന്
സ്കോട്ലാന്ഡ്: ജോര്‍ജ്ജ് മുന്‍സേ, കൈല്‍ കോയെറ്റ്സര്‍, റിച്ചി ബെറിംഗ്ടണ്‍, കാലം മക്ലോഡ്, ഡയലന്‍ ബഡ്ജ്, മൈക്കല്‍ ലീസെക്, മാത്യൂ ക്രോസ്, സഫ്യാന്‍ ഷെറീഫ്, മാര്‍ക്ക് വാട്ട്, അലസഡൈര്‍ ഇവാന്‍സ്, ക്രിസ് സോള്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial