സ്കോട്‍ലാന്‍ഡിനെ ചുരുട്ടിക്കെട്ടി ഫഹീം അഷ്റഫും ഉസ്മാന്‍ ഖാനും

- Advertisement -

പാക്കിസ്ഥാനെ 84 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഉസ്മാന്‍ ഖാനും ഹഫീം അഷ്റഫും. ഉസ്മാന്‍ ഖാന്‍ സ്കോട്‍ലാന്‍ഡ് ടോപ് ഓര്‍ഡറെ മടക്കിയയച്ചപ്പോള്‍ ഫഹീം മധ്യനിരയെയും ഇന്നിംഗ്സിലെ അവസാന വിക്കറ്റും നേടുകയായിരുന്നു. 14.4 ഓവറില്‍ സ്കോട്‍ലാന്‍ഡ് 82 റണ്‍സിനു ഓള്‍ഔട്ട് ആകുമ്പോള്‍ മൂന്ന് ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് രൂപത്തിലും പുറത്തായി. ഫഹീം മൂന്നും ഉസ്മാന്‍ ഖാന്‍ രണ്ടും വിക്കറ്റാണ് നേടിയത്.

26 റണ്‍സ് നേടിയ കാലം മക്ലോഡ് സ്കോട‍്‍ലാന്‍ഡിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ റിച്ചി ബെറിംഗ്ടണ്‍ 20 റണ്‍സ് നേടി. ആദ്യ ഓവറില്‍ ജോര്‍ജ്ജ് മുന്‍സേയെ നഷ്ടമായ സ്കോട്‍ലാന്‍ഡിനു പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവരവുണ്ടായിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement