Picsart 24 01 05 12 54 21 008

58-2 എന്ന നിലയിൽ നിന്ന് 67-7 എന്ന നിലയിലേക്ക് പാകിസ്താൻ

ഓസ്ട്രേലിയയും പാകിസ്താനും തമ്മിലുള്ള മൂന്നാം ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ പാകിസ്താൻ പതറുന്നു. അവർ രണ്ടാം ഇന്നിംഗ്സിൽ 68-7 എന്ന നിലയിൽ പരുങ്ങലിലാണ്. 58-2 എന്ന നിലയിൽ നിന്നാണ് പാകിസ്താൻ അവസാന ഓവറുകളിൽ 68-7 എന്ന നിലയിലേക്ക് ആയത്. ഹേസിൽവൂഡ് നാലു വിക്കറ്റുകൾ വീഴ്ത്തി. സ്റ്റാർക്, ട്രാവിസ് ഹെഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

23 റൺസ് എടുത്ത ബാബർ അസവും 33 റൺസ് എടുത്ത സയിം അയുബും മാത്രമാണ് പാകിസ്താൻ നിരയിൽ രണ്ടക്കം കണ്ടത്. അവർ ഇപ്പോൾ 82 റൺസിന് മുന്നിലാണ്. നേരത്തെ ഓസ്ട്രേലിയയെ 299 റണ്ണിന് ഓളൗട്ട് ആക്കി ആദ്യ ഇന്നിങ്സ് ലീഡ് നേടാൻ പാകിസ്താനായിരുന്നു. പക്ഷെ പാകിസ്താൻ ബാറ്റർമാർക്ക് മികവ് തുടരാൻ ആയില്ല. ആറ് വിക്കറ്റ് എടുത്ത അമർ ജമാൽ ആയിരുന്നു പാകിസ്താനായി മികച്ച ബൗളിംഗ് കാഴ്ചവെച്ചത്.

Exit mobile version