ഫവദ് അലമിനെ ഒഴിവാക്കി പാക്കിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കുമുള്ള പാക്കിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഫവദ് അലമിനെ ഉള്‍പ്പെടുത്താതെ പ്രഖ്യാപിച്ച ടീമില്‍ ഇമാദ് വസീമിനു ഇടം നല്‍കിയതിനെ പാക്കിസ്ഥാനിലെ ക്രിക്കറ്റ് നിരൂപകരും ആരാധകരും സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ചെയ്ത് തുടങ്ങീട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ മികവാര്‍ന്ന പ്രകടനം പുറത്തെടുത്ത താരത്തിനെ ടീമിലെടുക്കാത്തതിനെതിരെയാണ് ഇപ്പോളത്തെ പ്രതിഷേധം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 55 റണ്‍സ് ശരാശരിയുള്ള ഫവദിന്റെ ഒഴിവാക്കലാണ് ഇപ്പോള്‍ പാക് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം.

സ്ക്വാഡ്: സര്‍ഫ്രാസ് അഹമ്മദ്, അസ്ഹര്‍ അലി, ഹാരിസ് സൊഹൈല്‍, അസാദ് ഷഫീക്, മുഹമ്മദ് അമീര്‍, ഹസന്‍ അലി, ഫകര്‍ സമന്‍, സമി അസ്ലം, ഇമാമുള്‍ ഹക്ക്, ബാബര്‍ അസം, ഉസ്മാന്‍ സലാഹുദ്ദീന്‍, ഷദബ് ഖാന്‍, മുഹമ്മദ് അബ്ബാസ്, രാഹത് അലി, സാദ് അലി, ഫഹീം അഷ്റഫ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleറെയ്‍നയ്ക്ക് പകരക്കാരനില്ല, മറ്റു താരങ്ങളില്‍ നിന്ന് കൂടുതല്‍ മികവ് പ്രതീക്ഷിക്കുന്നു
Next articleചൈനയില്‍ റെഡ്ബുള്ളിന്റെ റിക്കിയാര്‍ഡോ ജേതാവ്