363 റണ്‍സിനു ഓള്‍ഔട്ട് ആയി പാക്കിസ്ഥാന്‍

- Advertisement -

ലോര്‍ഡ്സ് ടെസ്റ്റില്‍ 363 റണ്‍സില്‍ അവസാനിച്ച് പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ്. ഹസന്‍ അലി(0), മുഹമ്മദ് അബ്ബാസ്(5) എന്നിവര്‍ പുറത്തായതോടെയാണ് പാക്കിസ്ഥാന്റെ ഒന്നാം ഇന്നിംഗ്സിനു വിരാമമായത്. 24 റണ്‍സുമായി മുഹമ്മദ് അമീര്‍ പുറത്താകാതെ നിന്നു. ജെയിംസ് ആന്‍ഡേഴ്സണ്‍, മാര്‍ക്ക് വുഡ് എന്നിവര്‍ക്കാണ് മൂന്നാം ദിവസം ഇംഗ്ലണ്ടിനായി വിക്കറ്റ് നേടിയത്. പരിക്കേറ്റ ബാബര്‍ അസം(68) കളിക്കാനിറങ്ങിയില്ല.

179 റണ്‍സ് ലീഡാണ് പാക്കിസ്ഥാനു നേടാനായത്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനു ഒരു റണ്‍സ് നേടിയ കുക്കിനെ നഷ്ടമായി. മുഹമ്മദ് അബ്ബാസിനാണ് വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement