പഖ്ത്തൂണ്‍സിന്റെ ജൈത്രയാത്ര തുടരുന്നു

- Advertisement -

ടി10 ക്രിക്കറ്റ് ലീഗില്‍ പഖ്ത്തൂണ്‍സിന്റെ ജൈത്രയാത്ര തുടരുന്നു. ആദ്യ മത്സരത്തില്‍ മറാത്ത അറേബ്യന്‍സിനെ തകര്‍ത്തെറിഞ്ഞ പഖ്ത്തൂണ്‍സ് ഇന്നലെ നടന്ന ടൂര്‍ണ്ണമെന്റിലെ ആറാം മത്സരത്തില്‍ 27 റണ്‍സിന്റെ വിജയം നേടുകയായിരുന്നു. ടീം ശ്രീലങ്കയെയാണ് പഖ്ത്തൂണ്‍സ് തങ്ങളുടെ രണ്ടാം മത്സരത്തില്‍ പരാജയപ്പെടുത്തിയത്. പഖ്ത്തൂണ്‍സ് ടൂര്‍ണ്ണമെന്റിലെ രണ്ടാം ജയം സ്വന്തമാക്കിയപ്പോള്‍ ശ്രീലങ്കയ്ക്കിത് രണ്ടാം പരാജയമായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് തമീം ഇക്ബാല്‍(56*), അഹമ്മദ് ഷെഹ്സാദ്(24) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 10 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സ് നേടുകയായിരുന്നു. തമീം 27 പന്തില്‍ നിന്നാണ് 5 ബൗണ്ടറിയും 4 സിക്സറുകളും സഹിതം 56 റണ്‍സ് നേടി പുറത്താകാതെ നിന്നത്. അഹമ്മദ് ഷെഹ്സാദ് 12 പന്തില്‍ നിന്ന് തന്റെ സ്കോര്‍ നേടി. മറ്റു ബാറ്റ്സ്മാന്മാര്‍ക്ക് അധിക നേരം ക്രീസില്‍ ചെലവഴിക്കാന്‍ കഴിയാതെ പോയപ്പോള്‍ അധികം വലിയ സ്കോര്‍ നേടാന്‍ പഖ്ത്തൂണ്‍സിനു സാധിച്ചില്ല.

ശ്രീലങ്കന്‍ ടീമിനായി വനിഡു ഹസരംഗ 12 പന്തില്‍ നിന്ന് നേടിയ 31 റണ്‍സ് മാത്രമാണ് ശ്രദ്ധേയമായ പ്രകടനം. വിക്കറ്റുകള്‍ ഇടയ്ക്കിടയ്ക്ക് വീഴ്ത്തി പഖ്ത്തൂണ്‍സ് സമ്മര്‍ദ്ധം ചെലുത്തിയപ്പോള്‍ റണ്‍സ് കണ്ടെത്തുക ശ്രീലങ്കയ്ക്ക് ബുദ്ധിമുട്ടായി. 10 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് മാത്രമാണ് ടീമിനു നേടാനായത്. ലിയാം ഡോസണ്‍ ഒരോവറില്‍ 6 റണ്‍സ് നല്‍കി 2 വിക്കറ്റ് വീഴ്ത്തി. സൊഹൈല്‍ ഖാന്‍ തന്റെ രണ്ടോവറില്‍ വെറും അഞ്ച് റണ്‍സ് വിട്ടു നല്‍കി ഒരു വിക്കറ്റ് വീഴ്ത്തിയും പഖ്ത്തൂണ്‍സ് ബൗളര്‍മാരില്‍ മികവ് പുലര്‍ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement