
രണ്ടാം ടി20 മത്സരത്തിലും മികച്ച ജയം നേടി പാക്കിസ്ഥാന്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പാക്കിസ്ഥാന് പരമ്പര വിജയം ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ബാബര്‍ അസം(97*), ഹുസൈന് തലത്(63) എന്നിവരുടെ ബാറ്റിംഗിന്റെ ബലത്തില്‍ തങ്ങളുടെ ഏറ്റവും വലിയ ടി20 സ്കോറായ 205/3 എന്ന സ്കോറിലേക്ക് എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു 19.2 ഓവറില്‍ 12 റണ്‍സ് മാത്രമേ നേടാനായുള്ളു. ആദ്യ മത്സരത്തിനെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമാണ് സന്ദര്‍ശകര്‍ പുറത്തെടുത്തതെങ്കിലും വിജയ മാര്‍ജിന്‍ കുറയ്ക്കുവാന്‍ അത് മതിയായില്ല. 40 റണ്‍സ് നേടി ഓപ്പണര്‍ ചാഡ്വിക് വാള്‍ട്ടണ്‍ ആണ് വിന്‍ഡീസ് നിരയിലെ ടോപ് സ്കോറര്‍. ദിനേശ് രാംദിന് 21 റണ്‍സ് നേടി പുറത്തായി.
പാക്കിസ്ഥാനു വേണ്ടി മുഹമ്മദ് അമീര്‍ മൂന്നും ഷദബ് ഖാന്, ഹുസൈന് തലത് എന്നിവര്‍ രണ്ടും മുഹമ്മദ് നവാസ്, ഹസന് അലി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial