വെസ്റ്റിന്‍ഡീസ് പാക്കിസ്ഥാന്‍ ടി20 അടുത്ത വര്‍ഷം മാര്‍ച്ചില്‍

- Advertisement -

മൂന്ന് ടി20 മത്സരങ്ങള്‍ക്കായി അടുത്തവര്‍ഷം ലാഹോറിലേക്ക് വെസ്റ്റിന്‍ഡീസ് എത്തും. ശനിയാഴ്ച നടത്തില്‍ പത്ര സമ്മേളനത്തിലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ നജം സേഥി പാക്കിസ്ഥാന്‍-വെസ്റ്റിന്‍ഡീസ് ടി20 പരമ്പരയെക്കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. മാര്‍ച്ച് 29, 31, ഏപ്രില്‍ 1 തീയ്യതികളില്‍ ലാഹോറിലാണ് മത്സരങ്ങള്‍ അരങ്ങേറുക.

ഈ മാസം അവസാനം പാക്കിസ്ഥാനിലേക്കുള്ള കരീബിയന്‍ സംഘത്തിന്റെ പര്യടനം ലാഹോറിലെ ശക്തമായ പുകപടലം കാരണം മാറ്റിവയ്ക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെയാണ് ക്രിക്കറ്റ് പാക്കിസ്ഥാനിലേക്ക് തിരികെ എത്തുന്നത് അവിടുത്തെ ആരാധകര്‍ കാത്തിരുന്നത്. എന്നാല്‍ മോശം സാഹചര്യങ്ങള്‍ വെസ്റ്റിന്‍ഡീസ് ബോര്‍ഡിനെ തീയ്യതി മാറ്റുവാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement