പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് ഡേ-നൈറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

0

ലെഗ്‌സ്പിന്നർ ദേവേന്ദ്ര ബിഷൂവിൻറെ 8-49 എന്ന മാസ്മരിക പ്രകടനത്തിന് മുന്നിൽ രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ തകർന്നപ്പോൾ, ഒന്നാം ഡേ – നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌.

ദേവേന്ദ്ര ബിഷൂവിന് മുന്നിൽ തകർന്ന പാകിസ്ഥാൻ രണ്ടാം ഇന്നിങ്സിൽ 123 റൺസിന് പുറത്താവുകയായിരുന്നു. 44 റൺസെടുത്ത സമി അസ്ലമാണ് ടോപ് സ്‌കോറർ ആയത്. ഒന്നാം ഇന്നിംഗ്സ് ലീഡിന്റെ പിൻബലത്തിൽ 346 റൺസ് വിജയലക്ഷ്യമായി ഇട്ടത്.

നേരത്തെ ഒന്നാം ഇന്നിങ്സിൽ 357 റൺസിന് വെസ്റ്റ് ഇൻഡീസ് പുറത്തായതോടെ പാകിസ്ഥാന് 222 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ലഭിച്ചിരുന്നു. പാക് ക്യാപ്റ്റൻ മിസ്ബാഹുൽ ഹക്ക് വിൻഡീസിനെ ഫോളോ ഓണിന് അയക്കാതെ രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങുകയായിരുന്നു. പക്ഷെ ദേവേന്ദ്ര ബിഷൂ പാകിസ്ഥാനെ തകർത്തപ്പോൾ പാക്സിതാന്റെ വരുതിയിലായിരുന്ന മത്സരം ആവേശത്തിലാവുകയായിരുന്നു.

മറുപടി ബാറ്റിങ് തുടങ്ങിയ വിൻഡീസ് ഇന്നലെ കളി നിർത്തുമ്പോൾ 31 ഓവറിൽ 95/2 എന്ന നിലയിലാണ്. വിൻഡീസിന് ജയിക്കാൻ 98 ഓവറിൽ 251 റൺസ് വേണം.

Leave A Reply

Your email address will not be published.