Sufiyanmuqeempakistan

57 റൺസിന് സിംബാബ്‍വേ ഓള്‍ഔട്ട്, 6 ഓവറിനുള്ളിൽ വിജയം നേടി പാക്കിസ്ഥാന്‍

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യിലും ആധികാരിക പ്രകടനവുമായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത സിംബാബ്‍വേ 57 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 37/0 എന്ന നിലയിൽ സിംബാബ്‍വേ ഒരു ഘട്ടത്തിൽ മികച്ച തുടക്കം ലഭിച്ച് മുന്നേറുമെന്ന് കരുതിയ സാഹചര്യത്തിൽ നിന്നാണ് ടീം 20 റൺസ് കൂടി നേടുന്നതിനിടെ ഓള്‍ഔട്ട് ആയത്.

സുഫിയന്‍ മുഖീം 5 വിക്കറ്റും അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റും നേടിയപ്പോള്‍ സിംബാബ്‍വേ നിരയിൽ ഓപ്പണര്‍മാരായ ബ്രയന്‍ ബെന്നറ്റും(21) ടി മരുമാനിയും (16) മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയത്. വെറും 3 റൺസ് മാത്രം വിട്ട് നൽകിയാണ് സുഫിയന്‍ തന്റെ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 5.3 ഓവറിലാണ് പത്ത് വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. സയിം അയൂബ് 36 റൺസും ഒമൈര്‍ യൂസുഫ് 22 റൺസും നേടി പുറത്താകാതെ നിന്നു.

Exit mobile version