
കറാച്ചിയിലെ ആദ്യ ടി20 അന്താരാഷ്ട്ര മത്സരത്തില്‍ പടുകൂറ്റന്‍ ജയം സ്വന്തമാക്കി പാക്കിസ്ഥാന്. ആദ്യം ബാറ്റ് ചെയ്ത് 203/5 എന്ന സ്കോര്‍ നേടിയ പാക്കിസ്ഥാന് സന്ദര്‍ശകരെ 60 റണ്‍സിനു എറിഞ്ഞിടുകയായിരുന്നു. ഹുസൈന് തലത്(41), ഫകര്‍ സമന്(39), സര്‍ഫ്രാസ് അഹമ്മദ്(38), ഷൊയ്ബ് മാലിക്(37*) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് പാക്കിസ്ഥാനെ തങ്ങളുടെ ഏറ്റവും വലിയ ടി20 സ്കോറിനു ഒപ്പമെത്തുവാന്‍ സഹായിച്ചത്.
മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസിനു മത്സരത്തില്‍ ഒരിക്കലും മേല്‍ക്കൈ നേടാന്‍ സാധിച്ചില്ല. വിക്കറ്റുകള്‍ തുടരെ വീഴുവാന്‍ തുടങ്ങിയപ്പോള്‍ വിന്‍ഡീസ് ഇന്നിംഗ്സ് 13.4 ഓവറില്‍ അവസാനിച്ചു. രണ്ട് വീതം വിക്കറ്റ് നേടി മുഹമ്മദ് നവാസ്, മുഹമ്മദ് അമീര്‍, ഷൊയ്ബ് മാലിക് എന്നിവര്‍ ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഷദബ് ഖാനും ഹുസൈന് തലത്തും ഹസന് അലിയും ഓരോ വിക്കറ്റ് നേടി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial