
160 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാനെ വിറപ്പിച്ച് അയര്‍ലണ്ട് ഓപ്പണിംഗ് ബൗളര്‍മാര്‍. 14/3 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ പാക്കിസ്ഥാനെ നാലാം വിക്കറ്റിലെ ഇമാം-ഉള് ഹക്ക്-ബാബര്‍ അസം കൂട്ടുകെട്ടാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. നാലാം വിക്കറ്റില്‍ 126 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിചേര്‍ത്തത്. ബാബര്‍ അസം(59) റണ്ണൗട്ട് രൂപത്തില്‍ പുറത്താകുമ്പോള്‍ പാക്കിസ്ഥാന്റെ വിജയം 20 റണ്‍സ് അകലെയായിരുന്നു. വിജയ സമയത്ത് ഇമാം ഉള് ഹക്ക് 74 റണ്‍സ് നേടി പുറത്താകാതെ നിന്നു. 5 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ലക്ഷ്യം പാക്കിസ്ഥാന് മറികടന്നത്.
ടിം മുര്‍ട്ഗ രണ്ടും ബോയഡ് റാങ്കിന് , സ്റ്റുവര്‍ട് തോംപ്സണ് എന്നിവര്‍ ഓരോ വിക്കറ്റും അയര്‍ലണ്ടിനു വേണ്ടി നേടി. നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ 319/7 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച അയര്‍ലണ്ട് 20 റണ്‍സ് കൂടി നേടിയ ശേഷം 339 ഓള്‍ഔട്ട് ആകുകയായിരുന്നു. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റ് നേട്ടവുമായി പാക്കിസ്ഥാന് ബൗളര്‍മാരില്‍ തിളങ്ങി. മത്സരത്തില്‍ 9 വിക്കറ്റാണ് അബ്ബാസ് നേടിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial