Site icon Fanport

പാക്കിസ്ഥാന് ഇനി ജയിക്കുവാന്‍ വേണ്ടത് 83 റൺസ്, രണ്ടാം ഇന്നിംഗ്സിൽ 3 വിക്കറ്റ് നഷ്ടം

ഗോള്‍ ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് വ്യക്തമായ മേൽക്കൈ. ഇന്ന് ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്സ് വെറും 279 റൺസിന് അവസാനിപ്പിച്ച് പാക്കിസ്ഥാന്‍ 131 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ശേഷം 48/3 എന്ന നിലയിലാണ് നാലാം ദിവസത്തെ കളി അവസാനിപ്പിച്ചത്. വിജയത്തിനായി ടീം ഇനി നേടേണ്ടത് 83 റൺസാണ്.

25 റൺസുമായി ഇമാം ഉള്‍ ഹക്കും 6 റൺസ് നേടി ബാബര്‍ അസമുമാണ് സന്ദര്‍ശകര്‍ക്കായി ക്രീസിലുള്ളത്. ശ്രീലങ്കയ്ക്കായി പ്രഭാത് ജയസൂര്യ 2 വിക്കറ്റ് നേടി.

ശ്രീലങ്കയ്ക്കായി 82 റൺസുമായി ധനന്‍ജയ ഡി സിൽവും 42 റൺസ് നേടി രമേശ് മെന്‍ഡിസും പൊരുതി നോക്കിയെങ്കിലും ഒന്നാം ഇന്നിംഗ്സിലെ ബാറ്റിംഗ് പ്രകടനം പോലും ടീമിന് പുറത്തെടുക്കാനായില്ല. പാക്കിസ്ഥാന് വേണ്ടി നോമന്‍ അലിയും അബ്രാര്‍ അഹമ്മദും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ അഗ സൽമാനും ഷഹീദ് അഫ്രീദിയും രണ്ട് വീതം വിക്കറ്റ് നേടി.

Exit mobile version