13 താരങ്ങളെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്

കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് കൗണ്ടി എന്നിവിടങ്ങളില്‍ കളിച്ചു വരുന്ന പാക് താരങ്ങളെ തിരികെ വിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. അന്താരാഷ്ട്ര, പ്രാദേശിക ചുമതലകളുടെ പേരും പറഞ്ഞാണ് ബോര്‍ഡ് താരങ്ങളെ തിരികെ വിളിച്ചത്. നാഷണല്‍ ടി20 കപ്പ് നടക്കാനിരിക്കെയാണ് താരങ്ങളോട് ഇപ്പോളുള്ള ലീഗുകളില്‍ നിന്ന് മടങ്ങിെത്താന്‍ ആവശ്യപ്പെട്ടത്. കരീബിയന്‍ പ്രീമിയര്‍ ലീഗിനു പുറമേ, നാറ്റ്‍വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും നോട്ടീസ് പോയിട്ടുണ്ട്. താരങ്ങള്‍ക്ക് നേരത്തെ ബോര്‍ഡ് അനുവദിച്ച നോ-ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉടനടി റദ്ദാക്കുകയാണെന്നാണ് ബോര്‍ഡ് അറിയിച്ചത്. … Continue reading 13 താരങ്ങളെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്