13 താരങ്ങളെ തിരിച്ച് വിളിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്

കരീബിയന്‍ പ്രീമിയര്‍ ലീഗ്, ഇംഗ്ലീഷ് കൗണ്ടി എന്നിവിടങ്ങളില്‍ കളിച്ചു വരുന്ന പാക് താരങ്ങളെ തിരികെ വിളിച്ച് പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ്. അന്താരാഷ്ട്ര, പ്രാദേശിക ചുമതലകളുടെ പേരും പറഞ്ഞാണ് ബോര്‍ഡ് താരങ്ങളെ തിരികെ വിളിച്ചത്. നാഷണല്‍ ടി20 കപ്പ് നടക്കാനിരിക്കെയാണ് താരങ്ങളോട് ഇപ്പോളുള്ള ലീഗുകളില്‍ നിന്ന് മടങ്ങിെത്താന് ആവശ്യപ്പെട്ടത്.
കരീബിയന്‍ പ്രീമിയര്‍ ലീഗിനു പുറമേ, നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കും നോട്ടീസ് പോയിട്ടുണ്ട്. താരങ്ങള്‍ക്ക് നേരത്തെ ബോര്‍ഡ് അനുവദിച്ച നോ-ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റുകള്‍ ഉടനടി റദ്ദാക്കുകയാണെന്നാണ് ബോര്‍ഡ് അറിയിച്ചത്. പാക്കിസ്ഥാനില്‍ നടക്കാനിരിക്കുന്ന ലോക XI പരമ്പരെ നേരത്തെ ആക്കുമെന്ന വാര്‍ത്തകളും താരങ്ങളെ തിരികെ വിളിക്കുന്നതിനു കാരണമായി പറയുന്നുണ്ട്.
തിരികെ വിളിക്കപ്പെട്ട താരങ്ങള്‍
കരീബിയന്‍ പ്രീമിയര്‍ ലീഗ്: കമ്രാന്‍ അക്മല്‍, ഇമാദ് വസീം, ഷോയൈബ് മാലിക്, ഷദബ് ഖാന്, മുഹമ്മദ് ഹഫീസ്, ഹസന് അലി, വഹാബ് റിയാസ്, ബാബര്‍ അസം, മുഹമ്മദ് സാമി, സൊഹൈല്‍ തന്‍വീര്‍
ഇംഗ്ലണ്ട് : സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്, മുഹമ്മദ് അമീര്‍
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial