വരുമാന തര്‍ക്കം ആഫ്രോ ടി20 ലീഗില്‍ നിന്ന് പാക് താരങ്ങള്‍ മടങ്ങുന്നു

- Advertisement -

ഉഗാണ്ടയില്‍ നടക്കാനിരിക്കുന്ന ആഫ്രോ ടി20 ലീഗില്‍ നിന്ന് പിന്മാറാനൊരുങ്ങി പാക് താരങ്ങള്‍. ഏകദേശം എട്ടോളം പാക് താരങ്ങള്‍ക്കാണ് ഈയടുത്ത് പാക് ക്രിക്കറ്റ് ബോര്‍ഡ് ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുവാന്‍ അനുമതി നല്‍കിയതെങ്കിലും സംഘാടകരില്‍ നിന്ന് വേതനം സംബന്ധിച്ച ഒരു വിവരവും ലഭിക്കാത്തതിനാല്‍ താരങ്ങള്‍ തിരികെ മടങ്ങുവാന്‍ ഒരുങ്ങുന്നു എന്നാണ് അറിയുവാന്‍ കഴിയുന്നത്.

ടൂര്‍ണ്ണമെന്റ് തുടങ്ങി ഏതാനും ദിവസമായെങ്കിലും താരങ്ങളുടെ വേതനം സംഘാടകര്‍ നല്‍കിയിട്ടില്ലെന്നും ഒരു ഘട്ടത്തില്‍ അവരുടെ മടക്ക ടിക്കറ്റും സംഘാടകര്‍ റദ്ദാക്കി എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എന്നാല്‍ സയ്യദ് അജ്മലിന്റെ വാക്കുകള്‍ പ്രകാരം ഉഗാണ്ട ക്രിക്കറ്റ് അസോസ്സിയേഷന്‍ ഇടപെട്ട് ഡിസംബര്‍ 21നു ഇവരുടെ മടക്ക ടിക്കറ്റ് വീണ്ടും ബുക്ക് ചെയ്യുകയായിരുന്നുവെന്നാണ് അറിയുവാന്‍ കഴിഞ്ഞത്.

ഐസിസി അംഗീകാരമുള്ള ടൂര്‍ണ്ണമെന്റിനെ ഉഗാണ്ട ക്രിക്കറ്റ് അസോസ്സിയേഷനാണ് പിന്തുണയ്ക്കുന്നത്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് ഡിസംബര്‍ 17നാണ് ആരംഭിച്ചത്. ജനുവരി 1 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ കരാര്‍ പ്രകാരമുള്ള തുകയാണ് ഇപ്പോള്‍ താരങ്ങള്‍ നിഷേധിക്കപ്പെട്ടിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement