പുതിയ ടി20 റാങ്കിംഗ് നേട്ടമുണ്ടാക്കി പാക് താരങ്ങള്‍

വിന്‍ഡീസിനെ പാക്കിസ്ഥാനില്‍ തറപ്പറ്റിച്ചതിന്റെ ഗുണഭോക്താക്കളായി പാക് താരങ്ങള്‍. ഐസിസിയുടെ പുതിയ ടി20 റാങ്കിംഗില്‍ ബാറ്റിംഗ് ബൗളിംഗ് വിഭാഗത്തില്‍ പാക് താരങ്ങളുടെ കുതിച്ച് കയറ്റമാണ് കണ്ടത്. പരമ്പര 3-0നാണ് വിന്‍ഡീസ് വിജയിച്ചത്. ടൂര്‍ണ്ണമെന്റില്‍ രണ്ട് അര്‍ദ്ധ ശതകങ്ങള്‍(97*, 51) നേടിയ ബാബര്‍ അസം ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുകയായിരുന്നു. കോളിന്‍ മണ്‍റോയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് പാക്കിസ്ഥാന്‍ താരത്തിന്റെ നേട്ടം. 881 റേറ്റിംഗ് പോയിന്റുള്ള ബാബര്‍ അസമിനു പിന്നിലായി കോളിന്‍ മണ്‍റോ(801), ഗ്ലെന്‍ മാക്സ്‍വെല്‍(799) എന്നിവരാണ് രണ്ട് മൂന്ന് സ്ഥാനങ്ങളില്‍. ഇന്ത്യയുടെ വിരാട് കോഹ്‍ലി എട്ടാം സ്ഥാനത്താണ്.

ബൗളിംഗില്‍ പത്ത് സ്ഥാനങ്ങളോളം മുന്നിലേക്ക് എത്തിയാണ് ഷദബ് ഖാന്‍ രണ്ടാം റാങ്കിലേക്ക് എത്തിയത്. റഷീദ് ഖാന്‍ മുന്നില്‍ നില്‍ക്കുന്ന റാങ്കിംഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യയുടെ യൂസുവേന്ദ്ര ചഹാലിനെയാണ് ഷദബ് ഖാന്‍ പിന്തള്ളിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial