Picsart 23 04 21 00 14 01 900

പാകിസ്താൻ ന്യൂസിലൻഡ് മത്സരം മഴ കാരണം ഉപേക്ഷിച്ചു

പാകിസ്താൻ ന്യൂസിലൻഡ് പരമ്പരയിലെ നാലാം ടി20 മത്സരം ഉപേക്ഷിച്ചു. ഇന്ന് ന്യൂസിലൻഡ് ഇന്നിംഗ്സ് അവസാനിക്കാൻ ഒരു ഓവർ മാത്രം ബാക്കിയിരിക്കെ ആയിരുന്നു മഴ എത്തിയത്‌. പിന്നീട് കളി പുനരാരംഭിക്കാൻ ആയില്ല. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 18.5 ഓവറിൽ 164-5 എന്ന നിലയിൽ ആയിരുന്നു. ചാപ്മാൻ 42 പന്തിൽ 71 റൺസ് എടുത്ത് പുറത്താകാതെ നിൽക്കുക ആയിരുന്നു.

ചാഡ് ബോസ് 38 പന്തിൽ നിന്ന് 54 റൺസ് എടുത്ത് പുറത്തായി. ഇന്ന് കളി ഉപേക്ഷിച്ചതോടെ പരമ്പര സ്വന്തമാക്കാൻ ഉള്ള ന്യൂസിലൻഡ് പ്രതീക്ഷ അവസാനിച്ചു. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ പാകിസ്താൻ 2-1ന് മുന്നിൽ നിൽക്കുകയാണ്‌.

Exit mobile version