Picsart 23 07 23 17 18 40 976

താഹിറിന്റെ വെടിക്കെട്ട് സെഞ്ച്വറി, ഇന്ത്യക്ക് എതിരെ ഫൈനലിൽ പാകിസ്താന് കൂറ്റൻ സ്കോർ!!

എമേർജിംഗ് ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യക്ക് എതിരെ പാകിസ്താന് വലിയ സ്കോർ. ആദ്യം ബാറ്റു ചെയ്ത പാകിസ്താൻ ഇന്ന് ഇന്ത്യൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച് 353 എന്ന വിജയ ലക്ഷ്യം ഇന്ത്യക്ക് മുന്നിൽ വെച്ചു. 50 ഓവറിൽ 352/8 ആണ് പാകിസ്താൻ എടുത്തത്. തയ്യബ് താഹിറിന്റെ 108 റൺസിന്റെ ഇന്നിംഗ്സാണ് അവർക്ക് കരുത്തായത്.താഹിർ 71 പന്തിൽ നിന്നാണ് 108 റൺസ് എടുത്തത്. 4 സിക്സും 12 ഫോറുകളും ഈ ഇന്നിംഗ്സിൽ ഉൾപ്പെടുന്നു.

പാകിസ്താനായി ഓപ്പണർമാരായ സെയിം അയുബും ഫർഹാനും മികച്ച തുടക്കമാണ് നൽകിയത്. അയൂബ് 51 പന്തിൽ നിന്ന് 57 റൺസും ഫർഹാൻ 62 പന്തിൽ നിന്ന് 65 റൺസും എടുത്തു. ഒമെർ യൂസുഫ് 35, മുബാഷി ഖാൻ 35, എന്നിവരും പാകിസ്താനായി ബാറ്റു കൊണ്ട് തിളങ്ങി.

ഇന്ത്യക്കു വേണ്ടി റിയാൻ പരാഗുൻ ഹംഗരേക്കറുൻ 2 വിക്കറ്റ് വീതം വീഴ്ത്തി. മാനവ്,നിശാന്ത്, റാബ്ബ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി.

Exit mobile version