
- Advertisement -
ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പര വിജയം ഇന്ത്യ സ്വന്തമാക്കിയതോടെ ടി20 ഒന്നാം റാങ്കിലേക്ക് ഉയര്‍ന്ന് പാക്കിസ്ഥാന്. പാക്കിസ്ഥാന് ശ്രീലങ്കയ്ക്കെതിരെയുള്ള 3-0 പരമ്പര സ്വന്തമാക്കി ഒന്നാം സ്ഥാനം നേടുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനോടൊപ്പം ഇന്ത്യയോട് ന്യൂസിലാണ്ട് പരാജയപ്പെട്ടത്തോടെ ഒന്നാം റാങ്ക് ഉറപ്പിക്കാന്‍ പാക്കിസ്ഥാനായി.
ന്യൂസിലാണ്ട് രണ്ടാം സ്ഥാനത്തും വെസ്റ്റിന്‍ഡീസ് മൂന്നാം സ്ഥാനത്തുമാണ് നിലവില്‍. ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് നില്ക്കുമ്പോള് ഇന്ത്യ അഞ്ചാമതാണ്. ബംഗ്ലാദേശിനെതിരെ ടി20 പരമ്പര 2-0നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ആറാം സ്ഥാനത്ത് നിലകൊള്ളുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement