Site icon Fanport

ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കുവാന്‍ പാക്കിസ്ഥാന്‍

Indiapakistan

ഇന്ത്യയുമായുള്ള ടി20 ലോകകപ്പ് മത്സരം പാക്കിസ്ഥാന്‍ ബഹിഷ്കരിക്കുമെന്ന് സൂചന. പാക് സര്‍ക്കാര്‍ പിസിബിയ്ക്ക് ഇത്തരത്തിൽ നിര്‍ദ്ദേശം നൽകിയെന്നാണ് ലഭിയ്ക്കുന്ന വിവരം. കൊളംബോയിൽ ഫെബ്രുവരി 15ന് ആണ് പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ടി20 ലോകകപ്പ് മത്സരം നടക്കാനിരുന്നത്.

ബംഗ്ലാദേശ് തങ്ങളുടെ മത്സരം ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യം ഐസിസി നിരസിച്ചതോടെ ടീം ടൂര്‍ണ്ണമെന്റിൽ നിന്ന് പുറത്താകുയും പകരം സ്കോട്ലാന്‍ഡിനെ ഐസിസി ടൂര്‍ണ്ണമെന്റിലേക്ക് ഉള്‍പ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ ടൂര്‍ണ്ണമെന്റ് ബഹിഷ്കരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാൽ ഇപ്പോള്‍ ലഭിയ്ക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇന്ത്യയ്ക്കെതിരെയുള്ള മത്സരം മാത്രം ബഹിഷ്കരിക്കുവാനാണ് പാക് തീരുമാനം.

Exit mobile version