കടുത്ത നടപടിയുമായി പാക്കിസ്ഥാന്‍, കരാറിലുള്ള താരങ്ങള്‍ക്ക് വര്‍ഷം രണ്ട് ടി20 ലീഗുകളില്‍ മാത്രം കളിക്കാനനുമതി

- Advertisement -

പാക് താരങ്ങള്‍ക്ക് തിരിച്ചടിയായി ബോര്‍ഡ് തീരുമാനം. പുതിയ തീരുമാന പ്രകാരം പാക്കിസ്ഥാന്‍ ബോര്‍ഡുമായി കരാറുള്ള താരങ്ങള്‍ക്ക് വര്‍ഷം രണ്ട് ടി20 ലീഗുകളില്‍ മാത്രമേ കളിക്കാനാകൂ. ഇതില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗും ഉള്‍പ്പെടും. ടെസ്റ്റ് താരങ്ങളല്ലാത്ത ക്രിക്കറ്റര്‍മാര്‍ക്കും ഈ തീരുമാനം തിരിച്ചടിയാകും. പുതിയ നിയമപ്രകാരം വിദേശ ലീഗുകളില്‍ ഒന്നില്‍ മാത്രമേ ഇനി മുതല്‍ പാക് താരങ്ങളുടെ സാന്നിധ്യമുണ്ടാകുകയുള്ളു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement