ടി20യില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി പാക്കിസ്ഥാന്‍. ഇന്ന് വിന്‍ഡീസിനെതിരെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ നേടിയ 205/3 എന്ന സ്കോറാണ് പാക്കിസ്ഥാന്റെ ഏറ്റവും ഉയര്‍ന്ന ടി20 സ്കോര്‍. 2008ല്‍ ബംഗ്ലാദേശിനെതിരെ നേടിയ 203/5 എന്ന സ്കോറായിരുന്നു ഇതിനു മുമ്പുള്ള പാക്കിസ്ഥാന്റെ ഉയര്‍ന്ന സ്കോര്‍. ഇന്നലെ നടന്ന ആദ്യ ടി20 മത്സരത്തില്‍ അതേ സ്കോറിനു ഒപ്പമെത്തുവാന്‍ പാക്കിസ്ഥാനു സാധിച്ചിരുന്നുവെങ്കില്‍ ഇന്ന് അത് മറികടക്കുവാന്‍ ആതിഥേയര്‍ക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ടാം മത്സരത്തിലും മികവ് കാട്ടി ഹുസൈന്‍ തലത്, അടിച്ച് തകര്‍ത്ത് ബാബര്‍ അസവും
Next articleയുവന്റസിനെതിരായ മത്സരം സവിശേഷതയുള്ളത്- സിദാൻ