Site icon Fanport

ഷഹീൻ അഫ്രീദിക്ക് നാലു വിക്കറ്റ്, ബംഗ്ലാദേശ് 233ന് പുറത്ത്

ബംഗ്ലാദേശും പാകിസ്താനും തമ്മിലുള്ള ടെസ്റ്റിന്റെ ആദ്യ ദിവസം പാകിസ്താൻ സ്വന്തമാക്കി. ഇന്ന് ബറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിനെ 233 റൺസിന് എറിഞ്ഞിടാൻ പാകിസ്ഥാന് ആയി. ഷഹീൻ അഫ്രീദിയുടെ മികച്ച ബൗളിംഗ് ആണ് പാകിസ്ഥാന് തുണയായത്. നാലു വിക്കറ്റുകളാണ് ഷഹീൻ നേടിയത്. ബംഗ്ലാദേശ് നിരയിൽ 63 റൺസുമായി മിഥുനാണ് ടോപ്പ് സ്കോറർ ആയത്.

44 റൺസ് എടുത്ത ഷാന്റൊ, 33 റൺസ് എടുത്ത‌ ലിതോൺ ദാസ് എന്നിവരും ബംഗ്ലാദേശ് നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തി. പാകിസ്താനു വേണ്ടി മൊഹമ്മദ് അബ്ബാസ്, ഹാരിസ് സുഹൈൽ എന്നിവർ രണ്ട് വികറ്റു വീതവും വീഴ്ത്തി. വെളിച്ച കുറവു മൂലം കളി നേരത്തെ നിർത്തിയതിനാൽ പാകിസ്ഥാന് ബാറ്റിംഗിന് ഇറങ്ങാനായില്ല.

Exit mobile version