Site icon Fanport

പാകിസ്താൻ – ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ്, മഴ കാരണം ആദ്യ ദിനം ഉപേക്ഷിച്ചു

പാകിസ്ഥാനും ബംഗ്ലാദേശും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മഴ കാരണം ഉപേക്ഷിച്ചു. റാവൽപിണ്ടിയിൽ നടക്കുന്ന മത്സരത്തിൽ ടോസ് ചെയ്യാൻ പോലും ഇതുവരെ ആയിട്ടില്ല. രാവിലെ മുതൽ ശക്തമായ മഴയാണ് പ്രദേശത്ത് പെയ്യുന്നത്. ഇതിനെ തുടർന്ന് ഇന്ന് ഗ്രൗണ്ട് കണ്ടീഷൻ ഏറെ മോശമായി എന്ന് മനസ്സിലാക്കിയതോടെ അമ്പയർമാർ ഇന്നത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. നാളെ മുതൽ മത്സരം നടത്താൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു. ആദ്യ ടെസ്റ്റിന്റെ ആദ്യദിനവും മഴ തടസ്സമായി വന്നിരുന്നു. ആ മത്സരത്തിൽ ബംഗ്ലാദേശ് പാക്കിസ്ഥാനെതിരെ ചരിത്രപരമായ വിജയം നേടിയിരുന്നു

Exit mobile version