ശ്രീലങ്ക ടി20 പരമ്പര: 16 അംഗ സ്ക്വാഡിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍

- Advertisement -

ശ്രീലങ്കയ്ക്കെതിരെയുള്ള 3 ടി20 മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍. 16 അംഗ ടീമില്‍ മുഹമ്മദ് അമീറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്ക് ഭേദമായാല്‍ മാത്രമേ താരം ടീമിനൊപ്പം ചേരുകയുള്ളു. ലോക ഇലവനുമായി കളിച്ച സ്ക്വാഡില്‍ സൊഹൈല്‍ ഖാനാണ് ഒഴിവാക്കപ്പെട്ട ഒരു താരം. മുഹമ്മദ് ഹഫീസ് ടീമിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 26, 27 തീയ്യതികളില്‍ അബു ദാബിയിലാണ് ആദ്യ രണ്ട് മത്സരങ്ങള്‍ അരങ്ങേറുക. മൂന്നാം ടി20 ലാഹോറിലാണ് നടക്കുന്നത്. ശ്രീലങ്കന്‍ താരങ്ങള്‍ ലാഹോറിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ ടീമില്‍ രണ്ടാം നിര ടീമിനെയാവും ശ്രീലങ്ക പരമ്പരയ്ക്കായി തിരഞ്ഞെടുക്കുക എന്നതാണ് പുറത്ത് വരുന്ന വാര്‍ത്ത.

സ്ക്വാഡ്: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്‍, അഹമ്മദ് ഷെഹ്സാദ്, ബാബര്‍ അസം, ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ്, ഇമാദ് വസീം, ഷദബ് ഖാന്‍, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹസന്‍ അലി, അമീര്‍ യാമീന്‍, മുഹമ്മദ് അമീര്‍, റുമ്മാന്‍ റയീസ്, ഉസ്മാന്‍ ഷിന്‍വാരി, ഉമര്‍ അമീന്‍

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement