Site icon Fanport

പാക്കിസ്ഥാന്‍ വിന്‍ഡീസില്‍ കളിക്കുക 5 ടി20യും രണ്ട് ടെസ്റ്റും

പാക്കിസ്ഥാന്റെ വിന്‍ഡീസ് പര്യടനത്തില്‍ ഉണ്ടാകുക രണ്ട് ടെസ്റ്റും അഞ്ച് ടി20 മത്സരങ്ങളും. ജൂലൈ 21ന് ബാര്‍ബഡോസിലെത്തുന്ന ടീം അവിടെ കെന്നിംഗ്സ്റ്റണ്‍ ഓവലില്‍ രണ്ട് മത്സരങ്ങള്‍ കളിക്കും. അവസാന മൂന്ന് മത്സരങ്ങള്‍ ഗയാനയിലാവും നടക്കുക. ജൂലൈ 29ന് ടി20 പരമ്പര അവസാനിക്കും.

അവിടെ നിന്ന് ടീം രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാനായി സബീന പാര്‍ക്കിലേക്ക് യാത്രയാകും. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 24 വരെയാണ് ടെസ്റ്റ് പരമ്പര നടക്കുക. അതിന് നാല് ദിവസം കഴിഞ്ഞ് കരീബിയന്‍ പ്രീമിയര്‍ ലീഗ് ആരംഭിയ്ക്കും.

Exit mobile version