
സെപ്റ്റംബറില്‍ നടക്കുന്ന ലോക ഇലവനുമായുള്ള മൂന്ന് ടി20 മത്സരങ്ങള്‍ക്കായുള്ള ടീമിനെ പ്രഖ്യാപിച്ചു. സര്‍ഫ്രാസ് അഹമ്മദ് നയിക്കുന്ന ടീമില്‍ 16 അംഗങ്ങളാണുള്ളത്. ദേശീയ ടീമില്‍ കഴിഞ്ഞ ഒക്ടോബറില്‍ അവസാനം ഇടം പിടിച്ച പേസ് ബൗളര്‍ സൊഹൈല്‍ ഖാനിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ക്വാഡ്: സര്‍ഫ്രാസ് അഹമ്മദ്, ഫകര്‍ സമന്, അഹമ്മദ് ഷെഹ്സാദ്, ബാബര്‍ അസം, ഷൊയൈബ് മാലിക്, ഉമര്‍ അമിന്‍, ഇമാദ് വസിം, ഷദബ് ഖാന്, മുഹമ്മദ് നവാസ്, ഫഹീം അഷ്റഫ്, ഹസന് അലി, സൊഹൈല്‍ ഖാന്, അമീര്‍ യമിന്, മുഹമ്മദ് അമീര്‍, റുമാന്‍ റയീസ്, ഉസ്മാന് ഷെന്‍വാരി.
അസ്ഹര്‍ അലി, മുഹമ്മദ് ഹഫീസ്, കമ്രാന്‍ അക്മല്‍, വഹാബ് റിയാസ് എന്നിവരാണ് ഒഴിവാക്കപ്പെട്ടവരില്‍ പ്രമുഖര്‍.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial