ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് പാക്കിസ്ഥാൻ

- Advertisement -

ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് പാക്കിസ്ഥാന് തകർപ്പൻ ജയം. ഇതിഹാസതാരങ്ങളിറങ്ങിയ ലോർഡ്‌സിൽ പാക്കിസ്ഥാൻ രചിച്ചത് മറ്റൊരു വിജയഗാഥയാണ്. ഇംഗ്ലണ്ട് ഉയർത്തിയ ചെറിയ വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 64 റൺസ് മതിയായിരുന്നു പാകിസ്താന് ജയിക്കാൻ. സുഹൈലും ഇമാമുൽ ഹഖും ചേർന്ന് പാകിസ്താന് വിജയം നേടിക്കൊടുത്തു.

ഡൊമിനിക് ബെസ് 57 ഉം 67 റണ്‍സ് എടുത്ത് ബട്ട്‌ലറും പുറത്തായി. പാകിസ്ഥാന് വേണ്ടി ആമിര്‍, മുഹമ്മദ് അബാസ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി.

ജോസ് ബട്‌ലരുടെ ഒറ്റയാൾ പോരാട്ടത്തിലൂടെ മൂന്നാം ദിനം 56 റൺസിന്റെ ലീഡ് നേടിയിരുന്നു. 179 റണ്‍സ് ലീഡാണ് പാക്കിസ്ഥാനു നേടാനായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തകർച്ചയായിരുന്നു ഫലം. മൂന്നക്കം കടന്നതിനു ശേഷം ആറ് വിക്കറ്റുകൾ വീണെന്ന പരിതാപകരമായ അവസ്ഥയിൽ നിന്നും ജോസ് ബട്‌ലറാണ് ഇംഗ്ളണ്ടിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement